‘നീ കടന്നുപോകുന്ന അവസ്ഥ ഓർക്കാനാകുന്നില്ല’; ഷാബുവിന്റെ വിയോഗത്തിൽ നിവിനെ ആശ്വസിപ്പിച്ച് ദുൽഖർ സൽമാൻ
മേക്കപ്പ്മാൻ ഷാബു പുൽപ്പള്ളിയുടെ അകാല മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ് മലയാള സിനിമാലോകം. കഴിഞ്ഞ 10 വർഷമായി നിവിൻ പോളിയുടെ പേഴ്‌സണൽ മേക്കപ്പ്മാൻ ആയിരുന്നു ഷാബു പുൽപ്പള്ളി. അതുകൊണ്ടുതന്നെ ഷാബുവിന്റെ പെട്ടന്നുള്ള മരണത്തിൽ നിവിൻ പോളി അടക്കമുള്ള താരങ്ങൾ ഏറെ വേദനയിലാണ്. ഇപ്പോഴിതാ ഷാബുവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം നിവിനെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയാണ് ദുൽഖർ സൽമാൻ.
ഷാബുവിന്റെ അകാലമരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയാണ് ദുൽഖർ സൽമാൻ. ‘ബാംഗ്ലൂർ ഡേയ്സ്, വിക്രമാദിത്യൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചതിന്റെ ഓർമകൾ ഇന്നുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് വിയോഗം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ. സിനിമ ചിത്രീകരണത്തിനിടെ ഞങ്ങളെ സഹായിക്കുന്നവർ ഒരു കുടുംബം പോലെയാണ്. നിവിൻ നീയിപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ ആകുന്നില്ല, നിനക്കും കുടുംബത്തിനും അത് സഹിക്കാനുള്ള ശക്തിയുണ്ടാകട്ടെ, പ്രാർത്ഥനകൾ..’ ദുൽഖർ കുറിച്ചു.
My heartfelt condolences to the family of Shabu Pulpalli on his untimely demise. I will always cherish the memories of…
Posted by Dulquer Salmaan on Sunday, December 20, 2020
Read also:മഹത്തായ ഭാരതീയ അടുക്കളയുടെ കഥയുമായി ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു
ഗീതു മോഹൻദാസ്, അജു വർഗീസ്, അജയ് വാസുദേവ് തുടങ്ങി നിരവധി താരങ്ങൾ ഷാബുവിന് ആദരാജ്ഞലികൾ നേർന്നുകൊണ്ട് രംഗത്തെത്തി. വയനാട് സ്വദേശിയായ ഷാബു നക്ഷത്രം തൂക്കുന്നതിനായി മരത്തിൽ കയറിയപ്പോൾ മരത്തിൽ നിന്നും കാൽതെറ്റി വീണാണ് അപകടം ഉണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരീക രക്തസ്രാവത്തെത്തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു. ആദരാഞ്ജലികൾ..!! നടൻ നിവിൻ പോളിയുടെ പേർസണൽ…
Posted by Ajai Vasudev on Sunday, December 20, 2020
Story Highlights: dulquer salman pay tribute to shabu pulpallys family and nivin pauly