പ്രമേഹരോഗികൾ വാൾനട്ട് കഴിച്ചാൽ…
ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നിൽ നിൽക്കുന്ന നട്സുകളിൽ ഒന്നാണ് വാള്‍നട്ട്. എന്നാൽ പ്രമേഹരോഗമുള്ളവർക്ക് വാൾനട്ട് കഴിക്കാമോ എന്ന കാര്യത്തിൽ പലർക്കും സംശയമാണ്. പക്ഷെ ദിവസവും ഒരുപിടി വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് കഴിക്കുന്നത് വഴി ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. വാൾനട്ടിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികൾക്ക് ഇത് കുതിർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്.
വിഷാദം അകറ്റാനും ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ട് സഹായിക്കും. ഇതിനുപുറമെ വാള്‍നട്ട് കഴിക്കുന്നത് എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കാനും സഹായിക്കും. പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ്സ് എന്നിവ ധാരാളം അടങ്ങിയതാണ് വാൾനട്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാള്‍നട്ട് ഗുണകരമാണ്. ബൗദ്ധികമായ ആരോഗ്യത്തിനും വാള്‍നട്ട് സഹായിക്കും. മറ്റ് നട്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാള്‍നട്ട് കഴിക്കുന്നവരിലാണ് വിഷാദ സാധ്യത കുറവ്. വാള്‍നട്ട് കഴിക്കുന്നവര്‍ക്ക് വിഷാദരോഗ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 26 ശതമാനം കുറവാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദിവസവും ഏകദേശം 24 ഗ്രാം വാള്‍നട്ട് കഴിക്കുന്നവരില്‍ ഏകാഗ്രതയും ഉത്സാഹവും കൂടുതലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് വാൾനട്ട്. ഇതിനു പുറമെ വാള്‍നട്ടില്‍ നാരുകളും വിറ്റാമിനുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനുള്ള ശക്തി പോലുമുണ്ട് വാള്‍നട്ടിന്. വിശപ്പ് നിയന്ത്രിക്കാനും മലാശയ അര്‍ബുദം നിയന്ത്രിക്കാനും വാള്‍നട്ട് സഹായിക്കും. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ആൽഫാ ലീനോ ലെനിക് ആസിഡുകൾ ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവ തടയും. മത്സ്യം കഴിക്കാത്തവര്‍ വാള്‍നട്ട് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്
Read also: ‘ചൈനയെ വിജയത്തിലേക്ക് നയിക്കാൻ ചുക്കാൻ പിടിച്ചവരിൽ സ്റ്റാറായി 24-കാരിയും…
ചര്‍മ്മത്തിനും തലമുടിക്കും വരെ വളരെ ഗുണപ്രദമാണ് വാൾനട്ട്. ഇരുമ്പ്, സിങ്ക് , കാത്സ്യം, വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റ് എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. അതുകൊണ്ട് നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം വാൾനട്ട്.
Story Highlights: Eating Walnuts may helps to Lower Blood Sugar