ആദ്യ ഫലസൂചനകൾ പുറത്ത്; ആഹ്ലാദപ്രകടനം കൊവിഡ് പ്രോട്ടോകോൾ ലംഘനമാവരുതെന്ന് ഇസി

December 16, 2020

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തുവന്നു. അതേസമയം കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആഹ്ലാദപ്രകടനങ്ങൾ അമിതമാവരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫലം അറിയുമ്പോഴുള്ള ആഹ്ലാദപ്രകടനങ്ങൾ കൊവിഡ് പ്രോട്ടോകോൾ ലംഘനമാവരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ നിർദ്ദേശിച്ചു.

സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടണ്ണൽ ആരംഭിച്ചത്. ഉച്ചയോടെ എല്ലാ ഫലങ്ങളും പുറത്തുവരും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നത്.

Story Highlights:election commission ask not to breach covid protocols