ഫഹദ് ഫാസിൽ നായകനാകുന്ന ‘മലയൻ കുഞ്ഞ്’- മകന്റെ ചിത്രം നിർമിക്കാൻ അച്ഛൻ

December 14, 2020

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടുന്നു. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍ കുഞ്ഞ് എന്ന ചിത്രത്തിലാണ് 2020ൽ ആദ്യം ഫഹദ് ഫാസിൽ വേഷമിടുന്നത്. അതേസമയം, ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലാണ്. മഹേഷ് നാരായണന്റേതാണ് തിരക്കഥ.

 ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി പൂർത്തിയാക്കി ഫഹദ് ഫാസിൽ ജനുവരിയിൽ മലയൻ കുഞ്ഞിന്റെ ചിത്രീകരണം ആരംഭിക്കും. മഹേഷ് നാരായണന്‍ പറഞ്ഞ കഥ ഇഷ്ടപ്പെട്ടപ്പോള്‍ തന്നെ ആ സിനിമ താന്‍ നിര്‍മ്മിക്കാമെന്ന് ഫഹദ് ഫാസിൽ പറയുകയായിരുന്നു. തിയേറ്റർ റിലീസ് ലക്ഷ്യമിട്ടാണ് മലയൻ കുഞ്ഞ് ഒരുങ്ങുന്നത്.

സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Read More: ‘അച്ഛനും മകളും’; ആദിൽ ഹുസൈനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിമിഷ സജയൻ

അതേസമയം, ലോക്ക് ഡൗൺ കാലത്ത് ഫഹദ് ഫാസിൽ വേഷമിടുന്ന നാലാമത്തെ ചിത്രമാണ് മലയൻ കുഞ്ഞ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീ യു സൂണ്‍, ഇരുള്‍, ജോജി എന്നിവയാണ് മറ്റ് സിനിമകള്‍. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പാട്ട് എന്ന ചിത്രത്തിലും നായകൻ ഫഹദ് ഫാസിലാണ്.

Story highlights- fahad fassil’s next movie malayan kunju