അമിത വേഗതയ്ക്ക് പിടിക്കപ്പെട്ട ലോകത്തിലെ ആദ്യ വാഹനവും പിഴ നല്‍കിയ ഡ്രൈവറും

December 23, 2020
First car ever to get a speeding ticket

ട്രാഫിക് നിയമങ്ങളെക്കുറിച്ച് പലര്‍ക്കും കൃത്യമായ അറിവുണ്ടെങ്കിലും പലപ്പോഴും അതൊന്നും പാലിക്കപ്പെടാറില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ട്രാഫക് നിയമലംഘനത്തിന് പലരും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് അമിത വേഗതയ്ക്ക്. എന്നാല്‍ ലോകത്ത് ആദ്യമായി ഓവര്‍ സ്പീഡില്‍ വാഹനമോടിച്ചതിന് പിടിയിലായ വാഹനം ഏതാണ്…. ഇങ്ങനൊരു ചോദ്യം കേട്ടാല്‍ ഒരുപക്ഷെ പലരും നെറ്റി ചുളിക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ പന്തൊമ്പതാം നൂറ്റാണ്ടിലാണ് അമിത വേഗതയ്ക്ക് ഒരു വാഹനം പിടിക്കപ്പെടുന്നത്. 1986-ല്‍ ബ്രിട്ടനില്‍ വെച്ചാണ് ഒരു കാര്‍ അമിത വേഗത്തിന് പിടിയിലാകുന്നത്. ഒരു ബെന്‍സ് മോട്ടോര്‍ കാരെയ്ജ് ആണ് ഈ വാഹനം. മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചതിനാണ് ഈ വാഹനവും ഡ്രൈവറും പിടിയിലാകുന്നത്. അന്നത്തെ വേഗപരിധിയാകട്ടെ 3.2 കിലോമീറ്ററായിരുന്നു.

വാള്‍ട്ടര്‍ അര്‍ണോള്‍ഡ് എന്നാണ് അമിതവേഗതയില്‍ അന്ന് കാര്‍ ഓടിച്ച ഡ്രൈവറുടെ പേര്. അമിതവേഗതയ്ക്ക് ഇയാളില്‍ നിന്നും ഒരു ഷില്ലിംഗ് അതായത് ഏകദേശം 0.62 രൂപ പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോട്ടോര്‍ ഷോകളില്‍ പോലും പിന്നീട് ഈ കാര്‍ ശ്രദ്ധേയമായി.

അതേസമയം അമിതവേഗതയില്‍ കാര്‍ ഓടിച്ച കാര്യത്തില്‍ മാത്രമല്ല വാള്‍ട്ടര്‍ അര്‍ണോള്‍ഡ് ശ്രദ്ധ നേടിയിട്ടുള്ളത്. ആദ്യമായി ബെന്‍സ് കാര്‍ വില്‍ക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയവരുടെ കൂട്ടത്തിലും ഇദ്ദേഹത്തിന്റെ പേരുണ്ട്. കൂടാതെ ലണ്ടന്‍ മുതല്‍ ബ്രൈട്ടണ്‍ വരെ ഇദ്ദേഹം നടത്തിയ കാര്‍ യാത്രയും ചരിത്രശ്രദ്ധ നേടി.

Story highlights: First car ever to get a speeding ticket