ബീച്ചിനരികിലിരുന്ന് ‘ഓലഞ്ഞാലി കുരുവി’ പാടി വിദേശ വനിത, വീഡിയോ പകർത്തി ജയചന്ദ്രൻ
മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ‘1983’ എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ…’ എന്ന ഗാനം. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകി പി ജയചന്ദ്രൻ, വാണി ജയറാം എന്നിവർ ചേർന്ന് പാടിയ ഗാനം ഇതിനോടകം മലയാളികൾ നെഞ്ചിലേറ്റിയതാണ്. ഇപ്പോഴിതാ മലയാളികളുടെ മാത്രമല്ല വിദേശികൾ ഉൾപ്പെടെയുള്ള സംഗീത പ്രേമികളുടെ മുഴുവൻ ഇഷ്ടഗാനമായി മാറിയിരിക്കുകയാണ് ‘ഓലഞ്ഞാലി കുരുവി’ എന്ന് പറയുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
കോവളത്തെ താജ് ഗ്രീൻ കോവിലെ സി സൈഡ് റെസ്റ്റോറന്റിൽ ഇരുന്ന് ‘ഓലഞ്ഞാലി കുരുവി’ പാടുന്ന മേരി എന്ന വിദേശ വനിതയുടെ വീഡിയോ പരിചയപ്പെടുത്തിയത് എം ജയചന്ദ്രൻ ആണ്. ക്രിസ്മസ് ദിനത്തിലാണ് മേരി ഈ ഗാനം ആലപിച്ചത്. കോവളത്തെ താജ് ഗ്രീൻ കോവിൽ ലഞ്ചിന് എത്തിയപ്പോഴാണ് മേരി ഈ ഗാനം ആലപിക്കുന്നത് ജയചന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരിക്കൽ കൂടി ഈ ഗാനം പാടിയാൽ ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദറിന് ഈ വീഡിയോ അയച്ച് നൽകാമെന്ന് പറഞ്ഞ് മേരിയെക്കൊണ്ട് വീണ്ടും ഈ ഗാനം പാടിക്കുകയായിരുന്നു ജയചന്ദ്രൻ. ഈ വീഡിയോയാണ് ഗോപി സുന്ദറിന് എം ജയചന്ദ്രൻ അയച്ച് നൽകിയത്. ഗോപി സുന്ദറാണ് മേരി പാട്ട് പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ക്രിസ്‌മസ് ദിനത്തിൽ തനിക്ക് ലഭിച്ച മനോഹര സമ്മാനം, നന്ദി ജയേട്ടാ’ എന്ന് കുറിച്ചുകൊണ്ടാണ് ഗോപി സുന്ദർ വീഡിയോ പങ്കുവെച്ചത്.
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് 1983. 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയവും രമേശൻ എന്ന നാട്ടിൻ പുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം.
My best Xmas gift ever from our own jayettan 🙏❤️ jayettaa you made my Xmas special 🙏🙏 happy X mas
Posted by Gopi Sundar on Friday, December 25, 2020
Story Highlights: foreign woman singing olanjali kuruvi video shares M Jayachandran