‘എന്റെ ജീവിതത്തിന്റെ മികച്ച ഭാഗം എപ്പോഴും നിങ്ങളായിരിക്കും, അത് ഒരിക്കലും മാറില്ല’- റിതേഷിന് ജന്മദിനം ആശംസിച്ച് ജെനീലിയ
ബോളിവുഡ് നടൻ റിതേഷ് ദേശ്‌മുഖ് പിറന്നാൾ നിറവിലാണ്. സഹതാരങ്ങളും സുഹൃത്തുക്കളുമെല്ലാം റിതേഷിന് ആശംസകളുമായി എത്തി. വളരെ മനോഹരമായ ഒരു ആശംസയാണ് ഭാര്യയുമായ ജെനീലിയ ഡിസൂസ റിതേഷിനായി പങ്കുവെച്ചത്. സന്തോഷ നിമിഷങ്ങളുമായി ഒരു വീഡിയോയും നടി പങ്കുവെച്ചു.
‘ എല്ലാം തികഞ്ഞ ഒരാൾക്കായി ജീവിതത്തിൽ ധാരാളം തിരയുന്ന ചില സമയങ്ങളുണ്ട്…ചിലപ്പോൾ നിങ്ങൾ തിരയുന്ന പോലൊരാളെ ലഭിക്കണമെന്നുമില്ല.. നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അങ്ങനെ ഒരാൾക്കായി ഞാൻ തിരഞ്ഞില്ല, പക്ഷെ, ഇങ്ങനൊരാളെ ജീവിതത്തിൽ ലഭിച്ചിരുന്നെകിൽ എന്ന് ആശയവുമായി ഞാൻ പ്രണയത്തിലായി. അങ്ങനെ നിങ്ങൾ എന്റേതായി..’- ജെനീലിയ കുറിക്കുന്നു.
‘ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നമ്മൾ ഒരുമിച്ച് കടന്നുപോയി,.. കൗമാരക്കാരായിരുന്നപ്പോൾ മുതൽ ഭാര്യാഭർത്താക്കന്മാരായപ്പോഴും മാതാപിതാക്കളായപ്പോഴും വരെ.. ഇതെല്ലാം മനോഹരമാണ്, പക്ഷേ എന്റെ ജീവിതത്തിന്റെ മികച്ച ഭാഗം ഇപ്പോഴും നിങ്ങളായിരിക്കും, അത് ഒരിക്കലും മാറില്ല, എത്ര സമയം കടന്നുപോയാലും .. അതിനാൽ നമ്മൾ എല്ലാം തികഞ്ഞതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അപൂർണതകളോടും, വിചിത്രതയോടും, കുറവുകളോടും ഒപ്പം അപൂർണ്ണമായ ഒരു പൂർണ്ണത കണ്ടെത്തിയതായും ഞാൻ വിശ്വസിക്കുന്നു .. ഐ ലവ് യു..’- ജെനീലിയയുടെ വാക്കുകൾ.
2012 ഫെബ്രുവരി 3 നാണ് റിതേഷും ജെനിലിയയും വിവാഹിതരായത്. ഹിന്ദു രീതിയിലും ക്രിസ്ത്യൻ രീതിയിലും വിവാഹ ചടങ്ങുകൾ നടന്നു. 2014 നവംബർ 25നാണ് റിയാൻ ജനിച്ചത്. 2016 ജൂൺ 1 ന് രണ്ടാമത്തെ മകൻ റാഹിൽ ജനിച്ചു.
Story highlights- Genelia D’Souza wishes her hunsband ritesh deshmukh