58 മിനിറ്റുകൊണ്ട് 46 വിഭവങ്ങള്‍; റെക്കോര്‍ഡ് സൃഷ്ടിച്ച മിടുക്കി

December 17, 2020
Girl cooks 46 dishes in 58 minutes

ഭക്ഷണത്തില്‍ വേറിട്ട രുചിവൈഭവങ്ങള്‍ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ പാചകത്തിലും പലരും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. പാചകം ചെയ്ത് ലോകറെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഒരു മിടുക്കി.

എസ്എന്‍ ലക്ഷ്മി സായ് ശ്രീ എന്നാണ് ഈ മിടുക്കിയുടെ പേര്. 58 മിനിറ്റുകല്‍ക്കൊണ്ട് 46 വിഭവങ്ങള്‍ തയാറാക്കിയാണ് ലക്ഷ്മി യുണികോ ബുക് ഓഫ് വേള്‍ഡ് റെക്കാര്‍ഡ്‌സില്‍ ഇടം നേടിയത്. ചെന്നൈ സ്വദേശിയാണ് ലക്ഷ്മി. വ്യത്യസ്ത രുചിഭേദങ്ങളെ ഇഷ്ടപ്പെടുന്ന ലക്ഷ്മിക്ക് പാചകവും വളരെയേറെ പ്രിയപ്പെട്ടതാണ്.

കൊവിഡ് പ്രതിസന്ധിമൂലമുണ്ടായ ലോക്ക്ഡൗണ്‍ സമയത്താണ് ലക്ഷ്മി പാചകത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിതുടങ്ങിയത്. ലക്ഷ്മി തയാറാക്കുന്ന ഭക്ഷണം രുചികരമാണെന്ന് തിരിച്ചരിഞ്ഞതോടെ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്നും അച്ഛന്‍ പറഞ്ഞു. അങ്ങനെയാണ് ലോകറെക്കോര്‍ഡില്‍ ലക്ഷ്മിയുടെ പാചകം ഇടം നേടിയതും.

Story highlights: Girl cooks 46 dishes in 58 minutes