ഹെയര്‍സ്റ്റൈല്‍ ടിപ്സുമായി അഹാന: വീഡിയോ
ചലച്ചിത്രതാരങ്ങളുടെ ഫാഷന്‍, ബ്യൂട്ടി ടിപ്സുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയുടെ ഹെയര്‍ സ്റ്റൈല്‍ ടിപ്സാണ് ശ്രദ്ധ നേടുന്നത്. തലമുടിയുടെ പരിപാലനത്തെക്കുറിച്ചും സ്റ്റൈലിങ്ങിനെക്കുറിച്ചുമെല്ലാം താരം വീഡിയോയില്‍ പങ്കുവയ്ക്കുന്നു.
കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം ചലച്ചിത്രലോകത്ത് ശ്രദ്ധേയമായി.
നാന്‍സി റാണിയാണ് അഹാനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു പുതിയ ചിത്രം. നായികാപ്രാധാന്യമുള്ള ചിത്രമാണ് നാന്‍സി റാണി. ജോസഫ് മനു ജെയിംസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലാല്‍, അജു വര്‍ഗീസ്, ശ്രീനിവാസന്, വിശാഖ് നായര്‍, നന്ദു പൊതുവാള് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
അതേസമയം അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ച അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്കിടെ പാട്ടു വീഡിയോയും നൃത്ത വീഡിയോയുമെല്ലാം താരം പങ്കുവയ്ക്കാറുമുണ്ട്.
Story highlights: Healthy hair tips by Ahaana