അന്ന് മരം കോച്ചുന്ന തണുപ്പിൽ തെരുവിൽ കാർഡ്ബോർഡ് വിരിച്ച് കിടന്നുറങ്ങിയ പയ്യൻ; ഇന്ന് വലിയ ഒരു കമ്പനിയുടെ ഉടമ
മനസ്സ് നിറയെ സംഗീതവും ആയാണ് തായിഹെയ് കൊബായാഷി എന്ന ബാലൻ കഴിഞ്ഞിരുന്നത്. സ്വന്തമായി ഒരു സംഗീത ട്രൂപ്പ് ആരംഭിക്കണം, വലിയ പാട്ടുകാരനാകണം എന്ന ആഗ്രഹവുമായി ഹൈസ്‌കൂളിൽവെച്ച് കൊബായാഷി പഠനം ഉപേക്ഷിച്ചു. എന്നാൽ പഠനം നിർത്തിയതിന്റെ പേരിൽ 17 ആം വയസിൽ കൊബായാഷിയെ മാതാപിതാക്കൾ വീട്ടിൽ നിന്നും ഇറക്കിവിട്ടു. സംഗീതം മാത്രം ജീവവായുവായി കണ്ട ബാലൻ ടോക്കിയോയിലെ തെരുവിൽ മരം കോച്ചുന്ന തണുപ്പിൽ കാർഡ്ബോർഡ് വിരിച്ചുകിടന്നുറങ്ങി. തെരുവിൽ നിന്ന് ഭക്ഷണം കഴിച്ചു. പകൽ സമയങ്ങളിൽ പാട്ടു പാടിയും സംഗീതത്തെക്കുറിച്ച് ചിന്തിച്ചും സമയം ചിലവിട്ടു….
19 ആം വയസിൽ ഒരു ലൈവ് മ്യൂസിക് ക്ലബ്ബിന്റെ മാനേജർ കൊബായാഷിയെ കൂടെക്കൂട്ടി, പിന്നീടുള്ള ആറു വർഷക്കാലം അവിടെ തുടർന്നു. എന്നാൽ അവിടെനിന്നും ഇറങ്ങിയ കൊബായാഷി തെരുവിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്ന് നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്തു. എന്നാൽ കൊബായാഷിയെ സംഗീതത്തിൽ ഭാഗ്യം തുണച്ചില്ല. അങ്ങനെ അവസാനം അവൻ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് 2012 ൽ സൺ ആസ്ട്രേറിസിക് എന്ന കമ്പനി സ്ഥാപകരിൽ ഒരാളായി മാറി. അങ്ങനെ ജോലിയിൽ മികവ് പുലർത്തിയ കൊബായാഷി ഇന്ന് ഇപ്പോൾ 37 ആം വയസ്സിൽ ഈ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്യുകയാണ്.
Read also:‘കൗതുകം ലേശം കൂടുതലാ… ‘; പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത്തിന്റെ രസകരമായ വീഡിയോയുമായി പൂര്‍ണിമ
100 കോടി ആസ്തിയാണ് ഇപ്പോൾ ഈ കമ്പനിക്കുള്ളത്. എന്നാൽ പഴയകാലത്തെക്കുറിച്ച് ഓർക്കുമ്പോൾ അതൊരു സിനിമാക്കഥപോലെ തനിക്ക് തോന്നുന്നുവെന്നാണ് കൊബായാഷി പറയുന്നത്.
Story Highlights: high school dropout man became ceo of a 1 billion company