മുടികൊഴിച്ചില്‍ കുറയ്ക്കാം പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ
മുടികൊഴിച്ചില്‍ എന്നത് ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. തിരക്കേറിയ ജീവിതരീതിയും ഭക്ഷണക്രമവും അമിതമായ മാനസിക സമ്മര്‍ദ്ദവുമെല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. എന്നാല്‍ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ പിന്തുടരുന്നതാണ് നല്ലത്. കാരണം കെമിക്കലുകള്‍ ചേരാത്തതിനാല്‍ ഇവ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയില്ല.
മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം. അരച്ചെടുത്ത നെല്ലിക്കയില്‍ നാരങ്ങ നീര് ചേര്‍ത്ത് തലമുടിയിലും തലയോട്ടിയിലും പുരട്ടുന്നത് നല്ലതാണ്. നല്ലതുപോലെ ഉണങ്ങിയ ശേഷം കഴുകികളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാര്‍ഗം പിന്തുടരാം. മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിനൊപ്പം തലമുടിക്ക് തിളക്കം നല്‍കാനും ഈ ചേരുവകള്‍ സഹായിക്കുന്നു.
കറ്റാര്‍വാഴയുടെ ജെല്‍ ആണ് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ മറ്റൊരു മാര്‍ഗം. കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ടുതവണ കറ്റാര്‍വാഴ ജെല്‍ തലയുടെ ശിരോചര്‍മ്മത്തില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
മുട്ടയുടെ വെള്ളയും ഒലിവ് ഓയിലും മിക്സ് ചെയ്ത് തലയോട്ടിയില്‍ പുരട്ടുന്നതും നല്ലതാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനൊപ്പം തന്നെ മികച്ച കണ്ടീഷനിങ്ങും ഈ മിശ്രിതം തലമുടിക്ക് നല്കുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
Story highlights: Home remedies for lose hair fall