‘വിക്രം വേദ’യുടെ ഹിന്ദി പതിപ്പില്‍ സെയ്ഫ് അലി ഖാനോടൊപ്പം ഹൃത്വിക് റോഷനും
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ഹൃത്വിക് റോഷനും പ്രധാന കഥാപാത്രമായെത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. സെയ്ഫ് അലിഖാനും അമീര്‍ ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തും എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമീര്‍ ഖാന് പകരമായാണ് ഹൃത്വിക് റോഷന്‍ ചിത്രത്തിലെത്തുന്നത്.
ചിത്രത്തില്‍ പൊലീസ് കഥാപാത്രമായ വിക്രമായിട്ടായിരിക്കും സെയ്ഫി അലി ഖാന്‍ എത്തുക. അധോലോക നായകനായ വേദയെ ഹൃഥ്വിക് റോഷനും അവതരിപ്പിക്കും. വിക്രം വേദയൊരുക്കിയ ഗായത്രി- പുഷ്‌കര്‍ കൂട്ടുകെട്ടില്‍ തന്നെയാണ് ഹിന്ദി പതിപ്പും ഒരുങ്ങുന്നതും.
Read more: ടെന്നീസ് ബോളുകള്‍ പിയാനോയിലേയ്ക്ക് എറിഞ്ഞു; ഉയര്‍ന്നത് സുന്ദരമായ ക്രിസ്മസ് കരോള്‍ ഗാനവും
അതേസമയം 2017-ല്‍ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രമാണ് വിക്രം വേദ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്ത് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ആര്‍ മാധവന്‍, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടി. നിരൂപക പ്രശംസകള്‍ നേടിയ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനിലും ഹിറ്റായിരുന്നു.
Story highlights: Hrithik Roshan in Vikram Vedha