അത്ഭുതമായി അഗ്നിപർവ്വതത്തിനടിയിൽ കണ്ടെത്തിയ വമ്പൻ ഭൂഗർഭ നദി

December 14, 2020

പ്രകൃതി കാത്തുവച്ചിരിക്കുന്നത് രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകളാണ്. അത്തരത്തിൽ കൗതുകം നിറഞ്ഞ നിരവധി കാഴ്ചകൾ സമ്മാനിക്കുകയാണ് ഹവായ് ദ്വീപുകൾ. പസഫിക്കിലെ ഈ ദ്വീപ് ലോകത്തിലെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. പസഫിക്കിൽ ഓസ്‌ട്രേലിയക്കും ഏഷ്യൻ ഭൂഖണ്ഡത്തിനും ഇടയിലായാണ് ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നതെങ്കിലും നിലവിൽ യുഎസിന് കീഴിലാണ് ഹവായ് ദ്വീപ്.

ഇപ്പോഴിതാ ഇവിടെ പുതിയ ഭൂഗർഭജലം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ദ്വീപിലെ വലിയ അഗ്നിപർവ്വതത്തിന് കീഴിലായാണ് ഭൂഗർഭജലം കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തലോടെ ഭൂമിയിൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന എല്ലാ ദ്വീപുകളിലും ഇത്തരത്തിൽ ഭൂഗർഭജലത്തിന്റെ സാന്നിധ്യം ഉണ്ടാകാം എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

Read also:ഫഹദ് ഫാസിൽ നായകനാകുന്ന ‘മലയൻ കുഞ്ഞ്’- മകന്റെ ചിത്രം നിർമിക്കാൻ അച്ഛൻ

ഭൂമിയിൽ ജലക്ഷാമവും മറ്റും വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഇത്തരം കണ്ടെത്തലുകൾ ആശ്വാസം പകരുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഇപ്പോൾ ഹവായ് ദ്വീപിൽ കണ്ടെത്തിയ ഈ ജലസ്രോതസ് പ്രകൃതി ദത്തമായി ശുദ്ധീകരിക്കപ്പെട്ടവയാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

Story Highlights:huge underground reservoir of freshwater found in hawai