‘എകെ വേർസസ് എകെ’; അനിൽ കപൂർ- അനുരാഗ് കശ്യപ് ചിത്രത്തിനെതിരെ ഇന്ത്യൻ വ്യോമസേന
അനുരാഗ് കശ്യപും അനിൽ കപൂറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എകെ വേർസസ് എകെ’. വ്യത്യസ്തമായ പ്രമേയവുമായി ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യൻ വ്യോമസേന, ചിത്രത്തിൽ നായകൻ തെറ്റായ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്നും വ്യോമസേനയുടെ പെരുമാറ്റ ചട്ടങ്ങൾ ലംഘിക്കുന്ന രീതിയിൽ ചിത്രത്തിൽ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് നീക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
അതേസമയം വ്യോമസേനയെ അനാദരം കാണിക്കാൻ ശ്രമിച്ചിട്ടില്ല എന്ന വിശദീകരണവുമായി അനിൽ കപൂറും നെറ്റ്ഫ്ലിക്സും രംഗത്തെത്തി.
വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ ഡിസംബർ 24-നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനകം യൂട്യൂബിൽ അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
അനുരാഗ് കശ്യപും അനിൽ കപൂറും തമ്മിലുള്ള വലിയ പോരാട്ടമാണ് സിനിമയിൽ മുഴുനീളം എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. നിങ്ങളുടെ സർ നെയിം കപൂർ എന്നല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ബോളിവുഡ് ഇൻഡസ്ട്രിയിലേക്ക് വരാനാകില്ലെന്ന് പറയുന്ന അനുരാഗ് കശ്യപും. സിനിമാ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ഫ്രോഡാണ് അനുരാഗെന്ന് പറയുന്ന അനിൽ കപൂറിനേയുമാണ് ട്രെയ്‌ലറിൽ കാണുന്നത്. ഇരുവരും തമ്മിലുള്ള വാക്പോരാട്ടങ്ങൾക്കിടെ അനിൽ കപൂറിന്‍റെ മുഖത്തേക്ക് വെള്ളമെടുത്തൊഴിക്കുന്ന അനുരാഗ് കശ്യപിനേയും ചിത്രത്തിൽ കാണാം. അതിനുശേഷം നടി സോനം കപൂറിനെ തട്ടിക്കൊണ്ടുപോകുന്നതും അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് ട്രെയ്‌ലറിൽ കാണുന്നത്.
അനുരാഗ് കശ്യപും അനിൽ കപൂറും തമ്മിലുള്ള വലിയ പോരാട്ടമാണ് സിനിമയിൽ മുഴുനീളം എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. നിങ്ങളുടെ സർ നെയിം കപൂർ എന്നല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ബോളിവുഡ് ഇൻഡസ്ട്രിയിലേക്ക് വരാനാകില്ലെന്ന് പറയുന്ന അനുരാഗ് കശ്യപും. സിനിമാ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ഫ്രോഡാണ് അനുരാഗെന്ന് പറയുന്ന അനിൽ കപൂറിനേയുമാണ് ട്രെയ്‌ലറിൽ കാണുന്നത്. ഇരുവരും തമ്മിലുള്ള വാക്പോരാട്ടങ്ങൾക്കിടെ അനിൽ കപൂറിന്‍റെ മുഖത്തേക്ക് വെള്ളമെടുത്തൊഴിക്കുന്ന അനുരാഗ് കശ്യപിനേയും ചിത്രത്തിൽ കാണാം. അതിനുശേഷം നടി സോനം കപൂറിനെ തട്ടിക്കൊണ്ടുപോകുന്നതും അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ട്രെയ്‌ലറിൽ കാണുന്നത്.
Story Highlights: IAF objects to inaccurate donning of its uniform in Netflix movie ‘AK vs AK’