രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 23,950 കൊവിഡ് കേസുകൾ

December 23, 2020
new Covid cases

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 23,950 കൊവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,00,99,066 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ 2,89,240 ആക്റ്റീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 96,63,382 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം രാജ്യത്ത് ദിവസേന രേഖപ്പെടുത്തുന്ന കൊവിഡ് മരങ്ങളിലും കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 മരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയ മരണസംഖ്യ 1,46,444 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,98,164 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് കേരളത്തിലും മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവുമധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

Read also:‘കേരളത്തിന്റെ ഏറെ പ്രിയപ്പെട്ട ‘ഈച്ച’ താരത്തിനെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷമുണ്ട്’- ‘ലളിതം സുന്ദരം’ സെറ്റിലെ അതിഥികളുടെ ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

അതേസമയം കേരളത്തിൽ ഇന്നലെ മാത്രം 6049 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

Story Highlights:India records 23950 new covid-19 cases