24 മണിക്കൂറിനിടെ 18,732 കൊവിഡ് രോഗികള്‍; ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

December 27, 2020
new Covid cases

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടയില്‍ ഇത് ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകളില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഇതുവരെ 1,01,87,850 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,78,690 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 279 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,47,622 ആയി.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 21,430 പേരാണ് കൊവിഡ് മുക്തരായത്. 97,61,538 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്.

Story highlights: India Reports 18,732 New Covid Cases