ഓസ്‌ട്രേലിയയിൽ കളിയ്ക്കാൻ ഹിറ്റ്മാൻ ഉണ്ടാകുമോ; ആകാംഷയോടെ ആരാധകർ

December 11, 2020

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉറ്റുനോക്കികൊണ്ടിരിക്കുന്നത് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശമർമ്മയിലേക്കാണ്. ഓസ്‌ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മയ്ക്ക് ഉണ്ടാകുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം താരത്തിന് ടീമിൽ ഇടം നേടാൻ കഴിയുമോയെന്ന് ഇന്നറിയാം.

ഐപിഎല്ലിനിടെ പരിക്കേറ്റ് ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സ തുടരുന്ന രോഹിത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് ഇന്നാണ് നടക്കുന്നത്. കായികക്ഷമത തെളിച്ചാൽ താരത്തിന് ഓസ്‌ട്രേലിയയിലേക്ക് പോകാനാകും എന്നാണ് സൂചന.

Read also:രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 29,398 പേര്‍ക്ക്

അതേസമയം ഓസ്‌ട്രേലിയയിൽ എത്തിയാലും താരത്തിന് കളിയ്ക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണ്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പതിനാല് ദിവസത്തെ നിർബന്ധിത ക്വറന്റീൻ കഴിഞ്ഞ ശേഷമേ താരത്തിന് ടീമിനൊപ്പം ചേരാനാകു. അതിനാൽ ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിയ്ക്കാൻ രോഹിത്തിന് കഴിയില്ല. ആദ്യ മത്സരങ്ങളിൽ കളിക്കാതെ മൂന്നാമത്തെ മത്സരത്തിൽ കളിപ്പിക്കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

Story Highlights: india tour of australia 2020-21 all eyes on rohit sharma