194 റണ്‍സിന് ഇന്ത്യ പുറത്ത്; ബുംറ ടോപ് സ്‌കോറർ
ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള രണ്ടാം പരിശീലന മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ. ആദ്യ ഇന്നിംഗ്‌സിൽ 194 റൺസിനാണ് ഇന്ത്യ പുറത്തായത്. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും കാര്യമായി തിളങ്ങാൻ ഇന്ത്യക്ക് സാധിച്ചില്ല. ബാറ്റിംഗ് നിരയുടെ തകർച്ച ഇന്ത്യയെ ദയനീയ പരാജയത്തിലേക്കാണ് നയിച്ചത്.
പൃഥ്വി ഷാ, ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവർക്ക് മാത്രമാണ് കാര്യമായി പ്രകടനം നടത്താൻ സാധിച്ചത്. 123/9 എന്ന നിലയിലായ ഇന്ത്യയെ രക്ഷിച്ചത് ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേർന്നാണ്. അവസാന വിക്കറ്റിൽ അർധ സെഞ്ചുറി നേടിയ ജസ്പ്രീത് ബുംറയാണ് ടോപ് സ്‌കോറർ.
ബുംറയും സിറാജും ചേർന്ന് 71 റണ്‍സാണ് അവസാന വിക്കറ്റില്‍ നേടിയത്. പൃഥ്വി ഷാ 29 പന്തില്‍ 40 റണ്‍സും ശുഭ്മന്‍ ഗില്‍ 43 റണ്‍സും നേടി. സിറാജ് 22 റണ്‍സ് നേടി പുറത്തായപ്പോള്‍ ബുംറ 55 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസ് എയ്‌ക്കായി ആബട്ടും വൈള്‍ഡര്‍മതും മൂന്ന് വീതം വിക്കറ്റ് നേടി.
Story highlights- India vs Australia A, 2nd Practice match