ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 53 റണ്‍സിന്റെ ലീഡ്
ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര പുരോഗമിക്കുകയാണ്. അദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 53 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ഇന്ത്യന്‍ ബൗളര്‍മാരുടെ മികവാണ് ടീമിന് തുണയായത്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 244 റണ്‍സാണ് അടിച്ചെടുത്തത്. ഈ റണ്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 191 റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് ഓസിസിന് മുമ്പില്‍ ശക്തമായ പ്രതിരോധം തീര്‍ത്തത്. ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും വീഴ്ത്തി.
Read more: വായുവില്‍ പറന്ന് കോലിയുടെ കിടിലന്‍ ക്യാച്ച്: വീഡിയോ
ഈ മാസം 21 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.
Story highlights: India vs Australia First Test