രണ്ടാം ടി20- ടോസ് നേടി ഇന്ത്യ; ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു
ഇന്ത്യ- ഓസ്ടട്രേലിയ ടി20 പരമ്പരയിലെ രണ്ടാം അങ്കത്തില്‍ ടോസ് നേടി ഇന്ത്യ. ബൗളിങ് ആണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ ടി20യിലെ വിജയത്തിന്റെ കരുത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങുക. 11 റണ്‍സിനായിരുന്നു ആദ്യ ടി20യില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്.
അതേസമയം ഇരു ടീമുകളും ചില മാറ്റങ്ങളോടെയാണ് ഇന്നത്തെ മത്സരത്തിനെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ എന്നിവര്‍ ഇന്ന് കളത്തിലിറങ്ങില്ല. യുസ്വേന്ദ്ര ചഹാല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, ശ്രേയാസ് അയ്യര്‍ എന്നിവരാണ് പകരമായി ഇന്ന് കളത്തിലിറങ്ങുക.
അതേസമയം ഓസ്‌ട്രേലിയന്‍ ടീമില്‍ ആരോണ്‍ ഫിഞ്ച്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ പുറത്തിരിക്കും. ഇവര്‍ക്ക് പകരമായി ഡാനിയല്‍ സാംസ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആന്ദ്രൂ തൈ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ ഇടം നേടിയിട്ടുണ്ട്.
Story highlights: India vs Australia Second T20