ഇന്ത്യ- ഓസ്‌ട്രേലിയ; ആദ്യ ട്വന്റി20 ഇന്ന്

December 4, 2020
India VS Australia T20

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുന്നു. ഉച്ചതിരിഞ്ഞ് 1-40 നാണ് മത്സരം. ഓസ്‌ട്രേലിയയ്ക്ക് എതിരെ ഏകദിന പരമ്പര നഷ്ടമായതിനാല്‍ കൂടുതല്‍ ആവേശത്തോടെയായിരിക്കും കോലിപ്പട ഇന്ന് കളത്തിലിറങ്ങുക. അതേസമയം മികച്ച പ്രകടനം ലക്ഷ്യംവെച്ചുകൊണ്ടായിരിക്കും ഓസ്‌ട്രേലിയന്‍ താരങ്ങളും ക്രീസിലിറങ്ങുക.

കാന്‍ബെറിയിലാണ് മത്സരം. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയയ്ക്കായിരുന്നു വിജയം. എന്നാല്‍ അവസാന മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ ആശ്വാസ ജയം നേടാന്‍ സാധിച്ചു.

ഏകദിനത്തിനും ടി20യ്ക്കും പുറമെ നാല് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ- ഓസിസ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. രണ്ടാം ടി20 ഡിസംബര്‍ ആറിനും മൂന്നാം ടി20 ഡിസംബര്‍ എട്ടിനും നടക്കും. ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ആദ്യ ടെസ്റ്റ് പരമ്പര. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.

Story highlights: India VS Australia T20