മൂന്നാം ടി20- ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 187 റണ്‍സിന്റെ വിജയലക്ഷ്യം
ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 187 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചെടുത്തു.
മാത്യു വെയ്ഡിന്റെ മികവാണ് ഓസ്‌ട്രേലിയന്‍ ടീമിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. 53 പന്തില്‍ നിന്നുമായി 80 റണ്‍സ് താരം നേടി. 36 പന്തില്‍ നിന്നുമായി 54 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്വെല്‍ മികച്ച പിന്തുണ നല്‍കി.
ഇന്ത്യയ്ക്കുവേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ടി നടരാജനും ഷാര്‍ദുല്‍ താക്കൂറും ഇന്ത്യയ്ക്ക് വേണ്ടി ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. അതേസമയം ആദ്യ രണ്ട് ടി20 മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇതിനോടകംതന്നെ പരമ്പര സ്വന്തമാക്കി.
Story highlights: India vs Australia Third T20