തകര്‍ത്തടിച്ച് കെ എല്‍ രാഹുല്‍; അരങ്ങേറ്റം ഗംഭീരമാക്കി നടരാജനും; ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം

December 4, 2020
India vs Australia Second T20

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യ മത്സരത്തില്‍ 11 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് അടിച്ചെടുത്തു.

40 പന്തില്‍ നിന്നുമായി 51 റണ്‍സ് നേടി കെ എല്‍ രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 23 പന്തില്‍ നിന്നുമായി 44 റണ്‍സ് അടിച്ചെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. 15 പന്തില്‍ നിന്നുമായി 23 റണ്‍സ് നേടി മലയാളി താരം സഞ്ജു സാംസണും ടീമിന് മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വിജയലക്ഷ്യം മറികടക്കാനായില്ല. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. ബൗളിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ കരുത്ത് കാട്ടി. അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറ്റം കുറിച്ച ടി നടരാജന്‍ അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്കായി താരം വീഴ്ത്തിയത്. യുസ്വേന്ദ്ര ചാഹലും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story highlights: India won by 11 runs against Australia first T20