ഇന്ത്യൻ പനോരമയിൽ ഇടം നേടി ആറു മലയാള ചിത്രങ്ങൾ- മുഖ്യധാരാ ചിത്രങ്ങൾക്കൊപ്പം ‘കപ്പേള’
ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയ്ക്കായി തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടം നേടിയിട്ടുണ്ട്. പ്രദീപ് കാളിപുറയത്തിന്‍റെ ‘സേഫ്’, അന്‍വര്‍ റഷീദിന്‍റെ ‘ട്രാന്‍സ്’, നിസാം ബഷീറിന്‍റെ ‘കെട്ട്യോളാണ് എന്‍റെ മാലാഖ’, സിദ്ദിഖ് പരവൂരിന്‍റെ ‘താഹിറ’, മുഹമ്മദ് മുസ്‍തഫയുടെ ‘കപ്പേള’ എന്നിവയാണ് ഫീച്ചർ വിഭാഗത്തിൽ ഇടംനേടിയ മലയാള ചിത്രങ്ങൾ.
ഇതില്‍ ‘കപ്പേള’യെ ഉള്‍പ്പെടുത്തിയിരിക്കുന്നത് മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ്. ശരണ്‍ വേണുഗോപാലിന്‍റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ച ചിത്രം. അതോടൊപ്പം ധനുഷിനൊപ്പം മഞ്ജു വാര്യർ വേഷമിട്ട അസുരൻ എന്ന തമിഴ് ചിത്രം ഇന്ത്യൻ പനോരമ 2020ൽ തിരഞ്ഞെടുക്കപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച ഇത്തവണത്തെ ഐഎഫ്എഫ്ഐ അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 24 വരെയാണ് നടക്കുന്നത്.
Story highlights- Indian panorama 2021