കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രജിത്തും അനു സിതാരയും; ‘അനുരാധ ക്രൈം നമ്പര്‍-59/2019’ ഒരുങ്ങുന്നു

മലയാളികളുടെ പ്രിയതാരങ്ങളായ ഇന്ദ്രജിത് സുകുമാരനും അനു സിതാരയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. അനുരാധ ക്രൈം നമ്പര്‍-59/2019 എന്നാണ് ചിത്രത്തിന്റെ പേര്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കടുത്തുരുത്തിയാണ് ലൊക്കേഷന്‍. ഹരിശ്രീ അശോകന്, ഹരീഷ് കമാരന്‍, ജൂഡ് ആന്റണി, അനില്‍ നെടുമങ്ങാട്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
ഗാര്ഡിയന് എയ്ഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം പി, ശ്യാം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Story highlights: Indrajith Anu Sitara Movie Anuradha Crime no.59/2019