ഈ വേണ്ടാതീനങ്ങൾ കുട്ടികളോട് വേണ്ട; വീഡിയോയുമായി ഇന്ദ്രജിത്തും പൂർണിമയും
മലയാളികൾക്ക് പ്രിയങ്കരരായ ചലച്ചിത്രതാരങ്ങളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമ ഇന്ദ്രജിത്തും. അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമായ താരദമ്പതികൾ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്.
കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികളോട് പറയാൻ പാടില്ലാത്ത കാര്യങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ ബോധവത്കരണ വീഡിയോയാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. വനിത ശിശുക്ഷേമ വകുപ്പും യുനിസെഫും ചേർന്നു നടത്തുന്ന ‘നമുക്ക് വളരാം നന്നായി വളർത്താം’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
Read also:പിറന്നാൾ നിറവിൽ നസ്രിയ; അനിയത്തിക്കുട്ടിക്ക് ആശംസകളുമായി പൃഥ്വിയും ദുൽഖറും
കുട്ടികളോട് പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങളെ കുറിച്ച് പറയാനാണ് തങ്ങൾ എത്തിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രജിത്ത് വീഡിയോ ആരംഭിക്കുന്നത്. അതിന് ശേഷം കുട്ടികളോട് പറയാൻ പാടില്ലാത്ത വാക്കുകളെക്കുറിച്ചും പ്രയോഗങ്ങളെക്കുറിച്ചും കുട്ടികളുടെ മുൻപിൽ വെച്ച് മുതിർന്നവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും ഇരുവരും വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Read also:യുട്യൂബിൽ നിന്ന് വരുമാനം 217 കോടി; റെക്കോർഡ് നേട്ടവുമായി ഒൻപത് വയസുകാരൻ
നിസാര കാര്യത്തിന് വഴക്കു പറയുന്നതും കുത്തുവാക്കുകളും കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കും. കുട്ടികളോട് കള്ളം പറയുകയോ, കള്ളത്തരത്തിന് കൂടെ കൂട്ടുകയോ ചെയ്യരുത് എന്നും വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ആൺ- പെൺ വ്യത്യാസമില്ലാതെ കുട്ടികളെ വളർത്തണമെന്നും കുട്ടികൾക്ക് വേണ്ടി സമയം മാറ്റിവച്ച്, അവരെ ചേർത്ത് പിടിച്ചുവേണം കുട്ടികളെ വളർത്താൻ എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
Story Highlights:indrajith poornima social campaign video