‘കൗതുകം ലേശം കൂടുതലാ… ‘; പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത്തിന്റെ രസകരമായ വീഡിയോയുമായി പൂര്‍ണിമ

December 17, 2020
Indrajith Sukumaran Birthday Special Video by Poornima Indrajith

അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനാണ് ഇന്ദ്രജിത്ത് എന്ന താരം. പിറന്നാള്‍ നിറവിലാണ് ഇന്ദ്രജിത്. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നതും. സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടു പൂര്‍ണിമ ഇന്ദ്രജിത് പങ്കുവെച്ച ഒരു വീഡിയോ.

രസകരമായ ഒരു വീഡിയോയാണ് ഇത്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മൃഗക്കാഴ്ചകള്‍ കൗതുകത്തോടെ വീക്ഷിക്കുന്ന ഇന്ദ്രജിത്തിന്റെ വിവിധ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് രസകരമായ ഈ പിറന്നാള്‍ സ്‌പെഷ്യല്‍ വീഡിയോ തയാറാക്കിയിരിക്കുന്നത്. ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് പിറന്നാള്‍ ആശംസകള്‍ എന്ന മനോഹരമായ കുറിപ്പും വീഡിയോയ്‌ക്കൊപ്പം പൂര്‍ണിമ പങ്കുവെച്ചിട്ടുണ്ട്.

Read more: സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയുമായി ‘മേജര്‍’ ഒരുങ്ങുന്നു; ശ്രദ്ധ നേടി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

1986 ല്‍ പുറത്തിറങ്ങിയ ‘പടയണി’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള ഇന്ദ്രജിത്ത് സുകുമാരന്റെ അരങ്ങേറ്റം. പിന്നീട് ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍’ എന്ന സിനിമയിലൂടെ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലെത്തി.

2002 ല്‍ ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച ‘മീശമാധവന്‍’ എന്ന ചിത്രത്തിലെ ഈപ്പന്‍ പാപ്പച്ചി എന്ന ഇന്ദ്രജിത്ത് കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായി താരം. മലയാളത്തിനു പുറമെ സന്തോഷ് ശിവന്‍ സംവിധാനം നിര്‍വ്വഹിച്ച ‘റോഡ് ടു ദ് ടോപ്പ്’ എന്ന ഹോളിവുഡ് ചിത്രത്തിലും ഇന്ദ്രജിത്ത് മുഖം കാണിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അമ്പതില്‍ അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Story highlights: Indrajith Sukumaran Birthday Special Video by Poornima Indrajith