പ്രിയമയ്ക്ക് ജന്മദിനവും വിവാഹവാർഷികവും ആശംസിച്ച് ഇന്ദ്രജിത്ത് സുകുമാരൻ; ശ്രദ്ധേനേടി ചിത്രങ്ങൾ

മലയാള സിനിമയിലെ താരദമ്പതികളാണ് ഇന്ദ്രജിത് സുകുമാരനും പൂർണിമ ഇന്ദ്രജിതും. ഇരുവരുടെയും ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അഭിനയത്തിന് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ഇരുവരും. ഇപ്പോഴിതാ പൂർണിമയ്ക്ക് പിറന്നാൾ ആശംസകളും വിവാഹ വാർഷികത്തിന്റെ ആശംസകളും നേരുന്ന ഇന്ദ്രജിത്തിന്റെ കുറിപ്പും ചിത്രങ്ങളുമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ന് ഇരുവരുടെയും പതിനെട്ടാം വിവാഹ വാർഷികമാണ്. 2002 ഡിസംബർ 13നായിരുന്നു പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുംവിവാഹിതരായത്. ഇപ്പോഴിതാ, വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഇരുവരും.

ഇക്കാലമത്രയും തനിക്ക് താങ്ങായി നിന്ന പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേരുകയാണ് ഇന്ദ്രജിത്ത്. എന്നാൽ ‘കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ടു കുട്ടികൾ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്നു’ എന്ന കുറിപ്പോടെ പൂർണിമയും വിവാഹ വാർഷിക ഓർമകൾ പങ്കുവെച്ചിരുന്നു.
ഇന്ദ്രജിത്ത് നായകനായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന 19 (1)(എ) ഇരുന്ന് ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. താക്കോൽ എന്ന ചിത്രവും താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്. നവാഗതനായ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് താക്കോൽ. ഫാദർ ആംബ്രോസ് ഓച്ചമ്പള്ളിയായാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ എത്തുന്നത്. ഇന്ദ്രജിത്ത് നായകനായെത്തുന്ന’ ആഹാ’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വടം വലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എഡിറ്ററായ ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’.
അതേസമയം ദേശീയ പുരസ്‌കാര ജേതാവായ സച്ചിൻ കുന്ദൽക്കറിന്റെ ഹിന്ദി- ഇംഗ്ലീഷ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന പൂർണിമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്.
Story Highlights: indrajith wishes poornima birthday and wedding anniversary