ജോജു ജോര്‍ജ് നായകനാകുന്ന പീസ്; ചിത്രീകരണം പുരോഗമിക്കുന്നു

December 7, 2020
Joju George New MoviePeace Shooting In progress

അഭിനയ മികവുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ജോജു ജോര്‍ജ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പീസ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങളും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള ജോജുവിന്റെ മേക്കോവറും ശ്രദ്ധ നേടി. അടുത്തിടെ RX100-ന്റെ മുന്‍ചക്രം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തുന്ന ജോജുവിന്റെ ഫോട്ടോയും വൈറലായിരുന്നു.

നവാഗതനായ സന്‍ഫീര്‍ കെ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ്, ആശ ശരത്ത്, ലെന, അതിഥി രവി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് പീസ് എന്ന ചിത്രത്തില്‍. ഷമീര്‍ ഗിബ്രാന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജുബൈര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

Story highlights: Joju George New MoviePeace Shooting In progress