‘ജാതിക്കാത്തോട്ടത്തിലെ എജ്ജാതി’ പാട്ടൊരുക്കിയവര്‍ ലാല്‍ ജോസിന്റെ സിനിമയിലും ഒരുമിച്ചെത്തുന്നു

‘ജാതിക്കാത്തോട്ടം… എജ്ജാതി നിന്റെ നോട്ടം….’ 2019-ല്‍ മലയാളികള്‍ ഏറെ ഏറ്റുപാടിയതാണ് ഈ ഗാനം. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതും. ഈ ഗാനത്തിന് സംഗീതം ഒരുക്കിയ ജസ്റ്റിന് വര്‍ഗീസും ഗാനത്തിന്റെ വരികളെഴുതിയ സൂഹൈല് കോയയും വീണ്ടും ഒരുമിച്ചെത്തുകയാണ്.
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ജസ്റ്റിന് വര്‍ഗീസും സുഹൈല്‍ കോയയും പുതിയ പാട്ടുമായി ഒരുമിച്ചെത്തുന്നത്. ജസ്റ്റിന് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ‘സ്വപ്നമല്ല ശരിക്കുമാണ്. ലാല്‍ ജോസ് ഒരുക്കുന്ന പുതിയ സിനിമയില്‍ പാട്ടുകളും പശ്ചാത്തല സംഗീവും ഒരുക്കുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം വീണ്ടും ചങ്ക് സുഹൈല്‍ കോയയുടെ വരികള്‍’ എന്നു കുറിച്ചുകൊണ്ടാണ് ലാല്‍ ജോസിനൊപ്പമുള്ള ചിത്രം ജസ്റ്റിന് പങ്കുവെച്ചത്.
Read more: ബാറ്റ്സ്മാനായി കുഞ്ചാക്കോ ബോബന്; ഇത് ‘ക്രിക്ക് ചാക്കോ’
അതേസമയം ലാല്‍ ജോസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ സൗബിന് ഷാഹിറും മംമ്താ മോഹന്‍ദാസുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡിസംബറില്‍ സിനിമയുടെ ചിത്രീകരണ ദുബായില്‍ ആരംഭിക്കും.
Story highlights: Justin Varghese and Suhail Koya join with Lal Jose