ദുബായ് വിശേഷങ്ങളുമായി കീർത്തി സുരേഷ്; ശ്രദ്ധനേടി ചിത്രങ്ങൾ

December 18, 2020

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ‘രംഗ് ദേ’യുടെ ഷൂട്ടിംഗിനായി ദുബായിലാണ് നടി. ചിത്രീകരണത്തിനിടെയിലെ രസകരമായ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതിനൊപ്പം കീർത്തി ദുബായിലെ സ്ഥലങ്ങൾ കാണുന്ന തിരക്കിലുമാണ്. ഇപ്പോഴിതാ ദുബായിൽ നിന്നുള്ള കീർത്തിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. രസകരമായ അടിക്കുറുപ്പുകളോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മഹേഷ് ബാബുവിനോപ്പം ചിത്രത്തിൽ വേഷമിടാൻ ഒരുങ്ങുന്ന കീർത്തി സുരേഷിൻറെ വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീർത്തി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നത്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മഹേഷ് ബാബു വേഷമിടുന്നത് എന്നാണ് സൂചന. ഗുഡ് ലക്ക്, സഖി, സാനി കൈദം, അണ്ണാത്തെ, ആദിപുരുഷ്, ‘രംഗ് ദേ’ തുടങ്ങി നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ് ആണ് ചിത്രം ഒരുക്കുന്നത്. മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തിൽ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത എന്ന കഥാപാത്രമായാണ് കീർത്തി സിനിമയിൽ എത്തുന്നത്.

Read also:മലമുകളിലെ കൊട്ടാരത്തിൽ രാജാവിനായി നിർമിച്ച ലിഫ്റ്റ്- രാവണന്റെ രാക്ഷസ കോട്ടയുടെ കാഴ്ചകളുമായി സിഗിരിയ

തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്.

Story Highlights: keerthy suresh shares dubai photos