സുഹൃത്തിന്റെ വിവാഹവേദിയിൽ തിളങ്ങി കീർത്തി സുരേഷ്; മനോഹരം ഈ ചിത്രങ്ങൾ
സുഹൃത്തിന്റെ വിവാഹവേദിയിൽ തിളങ്ങിയ ചലച്ചിത്രതാരം കീർത്തി സുരേഷിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുന്നത്. സുഹൃത്തായ സലോനിയുടെ വിവാഹത്തിന് സാരിയിലാണ് കീർത്തി സുരേഷ് എത്തിയത്.
തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള താരത്തിന്റേതായി അണിയറയിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ‘രംഗ് ദേ’യാണ് താരത്തിന്റേതായി ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സിനിമ. ചിത്രീകരണത്തിനിടെയിലെ രസകരമായ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
അതേസമയം മഹേഷ് ബാബുവിനോപ്പം തെലുങ്ക് ചിത്രത്തിൽ വേഷമിടാൻ ഒരുങ്ങുന്ന കീർത്തി സുരേഷിൻറെ വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീർത്തി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നത്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മഹേഷ് ബാബു വേഷമിടുന്നത് എന്നാണ് സൂചന.
ഗുഡ് ലക്ക്, സഖി, സാനി കൈദം, അണ്ണാത്തെ, ആദിപുരുഷ്, തുടങ്ങി നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ് ആണ് ചിത്രം ഒരുക്കുന്നത്. മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തിൽ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത എന്ന കഥാപാത്രമായാണ് കീർത്തി സിനിമയിൽ എത്തുന്നത്.
Read also:‘ഏഴു വർഷത്തിനുശേഷം ഗീത പ്രഭാകർ ഐപിഎസ് തിരിച്ചെത്തുമ്പോൾ’- ആവേശത്തോടെ ആശ ശരത്ത്
തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്.
Story Highlights: keerthy suresh shares saree photos