സംസ്ഥാനത്ത് ഇന്ന് 5949 പേർക്ക് കൊവിഡ്
December 12, 2020

സംസ്ഥാനത്ത് ഇന്ന് 5949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5173 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഉറവിടമറിയാത്ത 646 കേസുകളുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്ന് മാത്രം 30 മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് 5168 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 60,000 ൽ താഴെയാണ്. ഒക്ടോബറിലേതിനേക്കാൾ 40 % കുറവാണ് ഇത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8-9 % ൽ നിൽക്കുന്നത് ആശ്വാസകരമാകുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു.
Story highlights- Kerala Covid updates