ദാസനും വിജയനുമായി ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും; ‘ഖാലി പഴ്‌സ് ഓഫ് ദ് ബില്യനേഴ്‌സ്’ ഒരുങ്ങുന്നു
മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഖാലി പഴ്‌സ് ഓഫ് ദ് ബില്യനേഴ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. അതേസമയം സിനിമിയിലെ ഇരുവരുടേയും വിളിപ്പേരുകള്‍ ഇതിനോടകംതന്നെ ശ്രദ്ധ നേടി. മലയാള ചലച്ചിത്രാസ്വാദകര്‍ക്ക് ഒട്ടേറെ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ദാസനും വിജയനും എന്ന കഥാപാത്രങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് അജുവും ധ്യാനും.
ദാസനും വിജയനും എന്നു വിളിപ്പേരുള്ള ബിബിന്‍ ദാസ് ബിബിന്‍ വിജയ് എന്നീ ഐടി പ്രൊഫഷനുകളുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ മാക്‌സവെല്‍ ജോസാണ് ചിത്രത്തിന് തിരക്കഥയും സംവിധാനവുമൊരുക്കുന്നത്. ബഞ്ചാ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലീം, അനു റൂബി ജെയിംസ്, നഹാസ് എം ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Read more: മോഹന്‍ലാലിന്റെ ആറാട്ടില്‍ ജോണി ആന്റണിയും; സന്തോഷം പങ്കുവെച്ച് താരം
തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ദാസനും വിജയും ചേര്‍ന്ന് ഒരു ബിസിനസ് സംരംഭം ആരംഭിക്കുന്നതും അതേ തുടര്‍ന്നുള്ള സംഭവികാസങ്ങളുമൊക്കെയാണ് ചിത്രത്തില്‍ പ്രതിഫലിക്കുക. സണ്ണി വെയ്ന്‍, അഹമ്മദ് സിദ്ദിഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ലെന, ജോണി ആന്റണി, മേജര്‍ രവി, സോഹന്‍ സീനുലാല്‍, അലന്‍സിയര്‍, ഇടവേള ബാബു, രഞ്ജിനി ഹരിദാസ്, ദീപ്തി കല്യാണി, സരയൂ ഷൈനി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: Khali purse of the billionaires