വിഖ്യാത കൊറിയൻ സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു
December 11, 2020
വിഖ്യാത കൊറിയൻ സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോകപ്രശസ്ത സിനിമാ സംവിധായകരിൽ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ഗോൾഡൻ ലയൺ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സമരിറ്റൻ ഗേൾ, ത്രീ അയേൺ, ടൈം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ഐഎഫ്എഫ്കെയിലടക്കം കിം കി ഡുക്കിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
Story Highlights:Kim ki duk passes away