മഞ്ജുവിന്റെ ‘കിം കിം’ ഡാൻസിന് ഒരു നാഗവല്ലി വേർഷൻ; വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒന്നാണ് കിം കിം ഗാനം. മഞ്ജു വാര്യര്‍ ആലപിച്ച കിം കിം എന്ന പാട്ട് ഇതിനോടകം തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. പാട്ടിന് പിന്നാലെ ഈ പാട്ടിനുള്ള മഞ്ജു വാര്യരുടെ നൃത്തവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ കിം കിം ഡാൻസ് ചലഞ്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ചില സിനിമ രംഗങ്ങൾ കോർത്തിണക്കി ഒരുക്കിയ കിം കിം ഡാൻസിന്റെ എഡിറ്റഡ് വേർഷനാണ് ഏറെ ശ്രദ്ധ നേടുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ ഭാഗങ്ങളാണ് ഇതിൽ ഏറെ ശ്രദ്ധേയം.
ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനമാണ് ഇത്. ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന് ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്. മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരയണന്റേതാണ് കിം കിം ഗാനത്തിലെ വരികള്‍. റാം സുരേന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.സൗബിന് ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിരകള്‍ ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് സൂചന.
Read also:ഇത് ആസ്മാൻ; കൊച്ചിയിലെ ട്രാഫിക് സിഗ്നലിലൂടെ ബലൂൺ വിറ്റ് നടന്ന അതേ പെൺകുട്ടി
മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന് തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സന്തോഷ് ശിവന് ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story Highlights:kim kim kim dance challenge nagavalli version