സ്വപ്നത്തില്‍ കണ്ട വിഭവം തയാറാക്കി; ഇതാണ് ‘രാജാവിന്റെ കൈ’- ചിത്രങ്ങള്‍
അപൂര്‍വ്വമായ പല സ്വപ്നങ്ങളും കാണാറുണ്ട് ഉറക്കത്തില്‍ പലരും. ഉറക്കമുണരുമ്പോള്‍ ചിലരത് മറന്നു പോകുന്നു. മറ്റുചിലരാകട്ടെ ആരോടെങ്കിലുമൊക്കെ കണ്ട സ്വപ്നത്തെക്കുറിച്ച് പങ്കുവയ്ക്കുന്നു. എന്നാല്‍ സ്വപ്നത്തില്‍ കണ്ട ഒരു വിഭവം യാഥാര്‍ത്ഥമാക്കിയിരിക്കുകയാണ് ഒരാള്‍.
നിയോ കോനോനിയലിസ്റ്റ് എന്ന ട്വിറ്റര്‍ പേജിലാണ് സ്വപ്നംകണ്ട വിഭവം തയാറാക്കിയതിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ട്വീറ്റ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തു.
Read more: ‘ട്യൂബ് ലൈറ്റ്’ എന്ന രസകരമായ വിളിപ്പേരിനെക്കുറിച്ച് മനസ്സുതുറന്ന് സായി പല്ലവി: വീഡിയോ
കിങ്സ് ഹാന്‍ഡ് എന്നാണ് ഈ വിഭവത്തിന്റെ പേര്. ഗ്രീക്ക് സാലഡ് നിറച്ച ഒരു കുക്കിയാണ് ഇത്. കൈയുടെ രൂപമാണ് ഈ വിഭവത്തിന്. ‘ഞാന്‍ ഒരു സ്വപ്നം കണ്ടു. എം ആന്‍ഡ് എം കുക്കീസിനുള്ളില് ഗ്രീക്ക് സാലഡ് നിറച്ച ഒരു കിങ്സ് ഹാന്‍ഡ്. ഒരാഴ്ചത്തെ നീണ്ട പരിശ്രമത്തിനുശേഷം ഞാനത് ഉണ്ടാക്കുകയും ചെയ്തു.’ ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
I had a dream where there was a food called “King’s Hand”, a hollow hand made of m&m cookie, filled with Greek salad.
— neo-cannolialist (@thatfrood) December 6, 2020
I could not stop thinking about it.
Here is the culmination of a week long effort. pic.twitter.com/tMVutcj9H8
Story highlights: King’s hand food viral in twitter