ജീവന്റെ വിലയും സ്നേഹത്തിന്റെ ആര്‍ദ്രതയും ഓര്‍മ്മപ്പെടുത്തി ‘കോയി’
മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രേയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം. ഹ്രസ്വചിത്രങ്ങള്‍ക്ക് സൈബര്‍ ഇടങ്ങളിലുള്ള സ്വീകാര്യതയും ചെറുതല്ല.
ശ്രദ്ധ നേടുകയാണ് ഒരു ഹ്രസ്വചിത്രം. കോയി എന്നാണ് ഈ ഷോര്‍ട് ഫിലിമിന്റെ പേര്. ഭൂമിയുടെ അവകാശികളായ എല്ലാ ജീവജാലങ്ങളുടേയും ജീവന്റെ വിലയെ ഓര്‍മ്മപ്പെടുത്തുന്നു ഈ ഹ്രസ്വചിത്രം. മാത്രമല്ല അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിക്കുന്നുണ്ട്. കുടുംബ പശ്ചാത്തലത്തിലാണ് കോയി എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.
ലിഥിന് ലോഹിതാക്ഷന് ആണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദീപേഷ് നരിക്കുനി, ദേവതിലക് കാലടി, പ്രസിദ വാസു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കഥാപാത്രങ്ങളുടെ അഭിനയമികവും പ്രശംസനീയമാണ്.
Story highlights: Koyi Malayalam Drama Short Film