‘അപ്പന് പ്രായമാകുന്നത് സഹിക്കാൻ വയ്യാതെ മകൻ’- ഇസഹാക്കിന്റെ രസകരമായ ചിത്രവുമായി കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. തന്റെ നാൽപത്തിമൂന്നാം പിറന്നാൾ കുടുംബത്തിനൊപ്പം ആഘോഷമാക്കിയിരുന്നു താരം. ഇപ്പോഴിതാ, പിറന്നാൾ ആഘോഷത്തിൽ നിന്നുമുള്ള രസകരമായ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.
പിറന്നാൾ കേക്കിന് സമീപം മുഖം പൊത്തി നിൽക്കുകയാണ് കുഞ്ചാക്കോ ബോബനും മകൻ ഇസഹാക്കും. ചിത്രത്തേക്കാൾ രസകരം, കുഞ്ചാക്കോ ബോബൻ നൽകിയ ക്യാപ്ഷനാണ്. ‘നിങ്ങളുടെ അപ്പന് ഒരു വയസുകൂടി പ്രായമാകുന്നത് കണ്ടുനിൽക്കാൻ കഴിയാത്തപ്പോൾ !!!’ എന്നാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
പിറന്നാൾ ആഘോഷത്തിന്റെ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഇസഹാക്കിനുമൊപ്പം പ്രിയയുമുണ്ട്. ഇസഹാക്കും കുഞ്ചാക്കോ ബോബനും ഒരേ ഡിസൈനിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. കുഞ്ചാക്കോ ബോബന്റെ സുഹൃത്ത് കൂടിയായ നടൻ സൗബിൻ ഷാഹിർ, താരത്തിന് വേണ്ടി നിഴൽ സിനിമയുടെ സെറ്റിൽ പ്രത്യേക ബിരിയാണി ഒരുക്കിയിരുന്നു.
Read More: ഹാപ്പി ബെർത്ഡേ കിളിക്കുഞ്ഞേ; താരപുത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി പൂർണിമ ഇന്ദ്രജിത്ത്
അതേസമയം, സംസ്ഥാന അവാർഡ് ജേതാവ് അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന ‘നിഴൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ ടീം ചിത്രീകരണം പൂർത്തിയാക്കി.നയൻതാരയാണ് നായിക.
Story highlights- kunchacko boban funny post