‘പ്രിയ-പ്പെട്ട ഇടം’; പ്രണയകാലത്തിന്റെ ഓർമ്മകളുമായി കുഞ്ചാക്കോ ബോബൻ
ചോക്ലേറ്റ് നായകനായെത്തി മലയാളക്കര കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഹീറോയിൽ നിന്നും മാറി ഏത് കഥാപാത്രത്തെയും അനായാസം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന താരമായി മാറിക്കഴിഞ്ഞു കുഞ്ചാക്കോ ബോബൻ. മലയാളികളുടെ പ്രിയപ്പെട്ട നായകന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെ ഏറെ ആവേശത്തോടെയാണ് കേരളക്കര സ്വീകരിക്കുന്നത്. ഇപ്പോഴിതാ കുഞ്ചാക്കോ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ലിറ്റില്‍ ഫ്ലവർ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘കൗമാരത്തിലെ പ്രണയവഴികളിൽ ചുറ്റിയടിക്കുന്നു’ എന്നും ‘പ്രിയ-പ്പെട്ട ഇടം’ എന്നും ക്യാപ്‌ഷൻ നൽകിയാണ് കുഞ്ചാക്കോ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മതിലും ചാരി നില്‍ക്കുന്ന താരത്തെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രമേഷ് പിഷാരടിയാണ്. നിരവധി കമന്റുകളാണ് താരം പങ്കുവെച്ച ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഴൽ. മിസ്റ്ററി ത്രില്ലറായാണ് ചിത്രം എത്തുന്നത്. ദേശീയ അവാർഡ് നേടിയ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിൽ കുഞ്ചാക്കോ ബോബൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായ ജോൺ ബേബിയായാണ് എത്തുന്നത്.
Story Highlights:kunchacko boban shares photo goes viral