ബാറ്റ്സ്മാനായി കുഞ്ചാക്കോ ബോബന്; ഇത് ‘ക്രിക്ക് ചാക്കോ’

മനോഹരങ്ങളായ ചിത്രങ്ങള്‍ രസകരമായ അടിക്കുറിപ്പുകള്‍ക്കൊപ്പം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്. മിക്കപ്പോഴും താരത്തിന്റെ ബാഡ്മിന്റണ്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ ചിത്രം ശ്രദ്ധ നേടുന്നു.
‘ചിന് അപ്, ഹെഡ് റെഡി, ഐസ് സ്ട്രെയിറ്റ് എന്ന അടിക്കുറിപ്പിനൊപ്പം ‘ക്രിക്ക് ചാക്കോ’യെന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബന് ചേര്‍ത്തിരിക്കുന്നു. ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില് എവിടെയാണെങ്കിലും അതിന് അവസരം കണ്ടെത്തണമെന്നും താരം കുറിച്ചിട്ടുണ്ട്.
Read more: പേര് പ്രഖ്യാപിച്ചു, ഫോട്ടോഷൂട്ടും നടത്തി; പക്ഷെ ആ സനിമ നടന്നില്ല: അമിതാഭ് ബച്ചന്
അതേസമയം താരം കേന്ദ്ര കഥാപാത്രമായെത്തുന്നു നിഴല്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നിഴല്‍. നയന്‍താര ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.
എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്.
Story highlights: Kunchako Boban Plays Cricket Photo