മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന വമ്പൻ തടാകം; കൗതുകക്കാഴ്ച
പ്രകൃതിയുടെ സൗന്ദര്യം വിളിച്ചോതുന്ന നിരവധി കാഴ്ചകൾ നാം കാണാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന സെഞ്ചുറി ബേസിൻ എന്ന വമ്പൻ തടാകം. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിലെ ഈ തടാകം മറ്റ് തടാകങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത് ഈ തടാകത്തിൽ ജലം ഇല്ല എന്ന കാരണത്താലാണ്.
സെഞ്ചുറി ബേസിൻ എന്ന തടാകം വർഷങ്ങൾ മുമ്പേ വറ്റിവരണ്ട അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ വർഷങ്ങളായി ഈ തടാകത്തിൽ പലതരം വസ്തുക്കൾ അടിഞ്ഞുകൂടി അവയെല്ലാം ഫോസിൽ പരുവത്തിലായിട്ടുണ്ട്. തടാകത്തിനകത്ത് വലിയ പാറകളും മഞ്ഞുപാളികളും കാണുന്നുണ്ട്. അതേസമയം വർഷങ്ങളായി ഇവിടെ സ്ഥിതി ചെയ്യുന്ന പാറകൾ പരിശോധിച്ചാൽ തടാകത്തിന്റെ പ്രായം മനസിലാക്കാം എന്നാണ് ഗവേഷകർ കരുതുന്നത്. അതിന് പുറമെ തടാകം രൂപപ്പെടുന്ന സമയത്തെ ഗ്രീൻലാൻഡിലെ കാലാവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങളും അറിയാൻ സാധിക്കും.
Read also: കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രജിത്തും അനു സിതാരയും; ‘അനുരാധ ക്രൈം നമ്പര്‍-59/2019’ ഒരുങ്ങുന്നു
മഞ്ഞുമൂടിയ പ്രദേശങ്ങളിലെ രഹസ്യങ്ങൾ കണ്ടെത്തുന്നതിനായി നാസയുടെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട സർവേ നടത്തിയിരുന്നു. ഓപറേഷൻ ഐസ് ബ്രിജ് മിഷൻ എന്നു പേരിട്ട സർവേയുടെ ഭാഗമായി നടത്തിയ പഠനത്തിലൂടെയാണ് മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന തടാകം കണ്ടെത്തിയത്.
Story Highlights: Lake discovered under Greenland might be million years old