‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ ഒരുങ്ങുന്നു; ലണ്ടൻ വിശേഷങ്ങളുമായി ലെന
ലണ്ടനിൽ നടക്കുന്ന ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ലെനയിപ്പോൾ..ഇംഗ്ലണ്ടില്‍ ബര്‍മിംഗ്‍ഹാമില്‍ നിന്നും ലെന പങ്കുവെച്ച ചിത്രമാണ് ഏറെ ശ്രദ്ധനേടുന്നത്. സിനിമയുടെ ചിത്രീകരണം ബര്‍മിംഗ്‍ഹാമില്‍ തുടരുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസ് വരുന്നുണ്ടെന്നും താൻ ഒഴുക്കിനൊത്ത് അവിടെ നീന്തുകയാണെന്നും ഓരോ നിമിഷവും പദ്ധതികൾ മാറികൊണ്ടിരിക്കുകയാണെന്നും ലെന പങ്കുവെച്ചു.
അതേസമയം ബോളിവുഡ് താരം ആദിൽ ഹുസൈനും നിമിഷ സജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ചിത്രമാണ് ഫുട്പ്രിന്റ്സ് ഓൺ വാട്ടർ. നഥാലിയ ശ്യാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാകുന്നത് നീത ശ്യാം ആണ്. ബ്രിട്ടീഷ് താരം അന്റോണിയോ അകീലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻ നാടാറാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം അഴകപ്പൻ. ചിത്രം 2021 ൽ റിലീസ് ചെയ്യും.
How are you? I’m just going with the flow and loving it. Plans are changing every minute. My London trip is uncertain…
Posted by Lena on Sunday, December 20, 2020
Read also:ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒരുമിക്കുന്നു; പൗഡര്‍ ഒരുങ്ങുന്നു
നിമിഷയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ്- നിമിഷ ജോഡി ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്.
Read also:മഹത്തായ ഭാരതീയ അടുക്കളയുടെ കഥയുമായി ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു
അതേസമയം, ‘നായാട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് നിമിഷ സജയൻ. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് എന്നിവർക്കൊപ്പമാണ് നിമിഷ നായാട്ടിൽ വേഷമിടുന്നത്.
Story Highlights:Lena shares footprints on water details