ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന താരമായി മെസി; പെലെയുടെ റോക്കോർഡും മറികടന്ന് താരം

December 23, 2020

പെലെയുടെ റോക്കോർഡും മറികടന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണൽ മെസി.. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന ഫുട്‍ബോൾ താരമെന്ന പെലെയുടെ റെക്കോർഡാണ് മെസി മറികടന്നിരിക്കുന്നത്. ബാഴ്‌സലോണയ്ക്കായി ഇതുവരെ 644 ഗോളുകളാണ് മെസി നേടിയത്.

ഇന്നലെ ലാലിഗയിൽ റയൽ വല്ലഡോലിഡിനെതിരെ നടന്ന മത്സരത്തിലൂടെയാണ് മെസി ഈ വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ 643 ഗോളുകളുമായി മെസി പെലെയുടെ റെക്കോർഡിനൊപ്പം എത്തിയിരുന്നു. സാന്റോസിന് വേണ്ടിയാണ് പെലെ 643 ഗോളുകൾ നേടിയത്.

അതേസമയം റയൽ വല്ലഡോലിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ തോൽപ്പിച്ചത്. ആദ്യ രണ്ട് ഗോളുകളിലും മെസിയുടെ സഹായം ഉണ്ടായിരുന്നു. ടീമിന് വേണ്ടിയുള്ള മൂന്നാമത്തെ ഗോൾ 65 ആം മിനിറ്റിലാണ് മെസി കരസ്ഥമാക്കിയത്.

Read also:‘കേരളത്തിന്റെ ഏറെ പ്രിയപ്പെട്ട ‘ഈച്ച’ താരത്തിനെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷമുണ്ട്’- ‘ലളിതം സുന്ദരം’ സെറ്റിലെ അതിഥികളുടെ ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

മെസി 2005ല്‍ ആണ് ബാഴ്‌സയ്ക്ക് വേണ്ടിയുള്ള ആദ്യ ഗോള്‍ നേടിയത്. പത്ത് ലാലിഗ ചാമ്പ്യന്‍ഷിപ്പുകളും നാല് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലും ക്ലബിനായി മെസി നേടിയിട്ടുണ്ട്.

Story Highlights:lionel messi breaks peles record