ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ വില വര്‍ധിപ്പിച്ചു
December 15, 2020
രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. അമ്പത് രൂപയാണ് ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം 701 രൂപയാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ പുതിയ വില.
പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് പുറമെ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 27 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 1319 രൂപയാണ് ഇന്നുമുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് ഈടാക്കുക.
കഴിഞ്ഞ ആഴ്ചയും രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു.
Story highlights: LPG Cylinder Price hike