ചാര്‍ലിയുടെ തമിഴ് പതിപ്പ് ‘മാരാ’; ശ്രദ്ധേയമായി ട്രെയ്‌ലര്‍

December 29, 2020
Maara Official Trailer

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ചാര്‍ലി. ചിത്രത്തിന് തമിഴ് പതിപ്പ് ഒരുങ്ങുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മാരാ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. ശ്രദ്ധ നേടുകയാണ് മാരായുടെ ട്രെയ്‌ലര്‍. ദിലീപ് കുമാറാണ് തമിഴില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ദുല്‍ഖര്‍ സര്‍മാന്‍ അവതരിപ്പിച്ച കഥാപാത്രത്ത മാധവനാണ് തമിഴില്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥും ശിവദയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

2015-ലെ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നുകൂടിയായിരുന്നു ചാര്‍ലി. മാര്‍ട്ടിന് പ്രക്കാട്ടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഉണ്ണി ആറിന്റേതാണ് ചിത്രത്തിന്റെ കഥ. ഉണ്ണി ആറും സംവിധായകനും ചേര്‍ന്ന് തിരക്കഥയൊരുക്കി.

Read more: ‘മാസ്റ്റര്‍’ ജനുവരി 13 ന് തിയേറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി തിരുവോത്ത്, നെടുമുടി വേണു, അപര്‍ണ ഗോപിനാഥ്, ചെമ്പന്‍ വിനോദ്, കല്‍പന, സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, കെ പി എ സി ലളിത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചാര്‍ലി എന്ന കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണതയിലെത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന അഭിനയപ്രിതിഭയ്ക്ക് സാധിച്ചു.

Story highlights: Maara Official Trailer