പ്രണയം പങ്കിടാൻ ‘മധുരം’- പൂജ ചിത്രങ്ങൾ പങ്കുവെച്ച് ജോജു ജോർജ്
‘ജൂൺ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകൻ അഹമ്മദ് ഖബീറിന്റെ പുതിയ ചിത്രമാണ് മധുരം. ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, അർജുൻ അശോകൻ, നിഖില വിമൽ എന്നിവരാണ് ‘മധുരം’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. മധുരത്തിന്റെ പൂജ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്.
പൂജാ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ മധുരത്തിന്റെ നിർമ്മാതാവ് കൂടിയായ ജോജു ജോർജ് പങ്കുവെച്ചിട്ടുണ്ട്. റൊമാൻസ് വിഭാഗത്തിലാണ് മധുരം ഒരുങ്ങുന്നത്. രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. ജോജു ജോർജിന്റെ നായികയായി ശ്രുതി രാമചന്ദ്രനും അർജുൻ അശോകന്റെ നായികയായി നിഖില വിമലും വേഷമിടുന്നു. നടൻ ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Read More: മലമുകളിലെ കൊട്ടാരത്തിൽ രാജാവിനായി നിർമിച്ച ലിഫ്റ്റ്- രാവണന്റെ രാക്ഷസ കോട്ടയുടെ കാഴ്ചകളുമായി സിഗിരിയ
അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ബദുഷ എൻ എം, സൂരജ് പിഎസ് എന്നിവരാണ് സഹനിർമാതാക്കൾ. ആശിക് ഐമറും ഫാഹിം സഫറും ‘മധുരത്തിന്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജിതിൻ സ്റ്റാനിസ്ലാവസാണ് ഛായാഗ്രാഹകൻ. ഹേഷാം അബ്ദുൽ വഹാബിന്റെ സംഗീതം. മഹേഷ് ഭുവനേന്ദ് എഡിറ്റർ. ധനുഷ് നായനാർ സൗണ്ട് ഡിസൈനറും ദിലീപ് നാഥ് കലാസംവിധായകനുമാണ്.
Story highlights- madhuram movie pooja stills