സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമായി യുവതാരത്തിന്റെ പുതിയ ചിത്രം
മലയാള ചലച്ചിത്ര ആസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ഒരു യുവതാരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുന്നത്. സിനിമാ ലൊക്കേഷനിൽ ഒരു സാധാരണക്കാരന്റെ വേഷത്തിൽ തല കുമ്പിട്ടിരുന്ന് മൊബൈലിൽ നോക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രം വൈറലായതോടെ ഇത് ആരാണെന്ന് തരത്തിലുള്ള ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. പലരും പല ഉത്തരങ്ങളാണ് നല്കുന്നതെങ്കിലും യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് ടൊവിനോ തോമസ്. ടൊവിനോ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കാണെക്കാണെ. മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ടൊവിനോയ്ക്ക് പുറമെ, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ബോബി-സഞ്ജയ് ആണ് കാണെക്കാണെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ- മനു അശോകന്‍- ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്ക് ഉണ്ട്. ആല്‍ബി ആന്റണിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Read also:ഇത് ആസ്മാൻ; കൊച്ചിയിലെ ട്രാഫിക് സിഗ്‌നലിലൂടെ ബലൂൺ വിറ്റ് നടന്ന അതേ പെൺകുട്ടി
കള എന്ന പേരില്‍ മറ്റൊരു ചിത്രവും ടൊവിനോയുടേതായി ഒരുങ്ങുന്നുണ്ട്. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.
Story Highlights: Malayalam Actor photo goes viral