സൂഫി സ്റ്റൈലിൽ മമ്മൂട്ടി; ശ്രദ്ധനേടി പ്രിയ താരത്തിന്റെ പുത്തൻ ലുക്ക്
സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാണ് മമ്മൂട്ടി, പുതിയ ചിത്രങ്ങളിൽ. കൊച്ചി നിയുക്ത മേയർ അനിൽ കുമാർ മമ്മൂട്ടിയുടെ വീട്ടിലേക്ക് നടത്തിയ സന്ദർശനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് മമ്മൂട്ടിയുടെ ലുക്ക് ശ്രദ്ധനേടിയത്. മമ്മൂട്ടിയെ കണ്ട വിശേഷവും നിയുക്ത മേയർ അനിൽ കുമാർ പങ്കുവയ്ക്കുന്നു.
അനിൽ കുമാറിന്റെ കുറിപ്പ്;
മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക് ഞങ്ങൾക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി. മേയർ തിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങൾക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്. അദ്ദേഹം താമസിക്കുന്ന വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ സ. CD ബിന്ദുവിനും, ഒപ്പം ഞാനെന്നും സ്നേഹിക്കുന്ന എന്റെ പഴയ സഹപ്രവർത്തകനും, സിനിമ സംവിധായകനും നടനുമായ ശ്രീ സോഹൻ സിനുലാലും ഈ വേളയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂർവമായ നന്ദി.
ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു മമ്മൂട്ടി. പിന്നീട് 275 ദിവസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി വീടിനു പുറത്തിറങ്ങിയത്. താടി നീട്ടി സൂഫി സ്റ്റൈലിലാണ് ഇപ്പോൾ മമ്മൂട്ടി. പുതിയ ചിത്രത്തിനായുള്ള ലുക്കാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം, ചിത്രങ്ങളിൽ യേശുദാസുമായുള്ള മമ്മൂട്ടിയുടെ സാമ്യവും ചർച്ചയാകുകയാണ്.
Story highlights- mammootty new look