ടെന്നീസ് ബോളുകള്‍ പിയാനോയിലേയ്ക്ക് എറിഞ്ഞു; ഉയര്‍ന്നത് സുന്ദരമായ ക്രിസ്മസ് കരോള്‍ ഗാനവും

December 27, 2020
Man Plays Christmas Carol on Keyboard While Juggling Tennis Balls

ലോകം കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണെങ്കിലും മഞ്ഞിന്റെ പുതപ്പണിഞ്ഞെത്തിയ ക്രിസ്മസിനെ നിറഞ്ഞ മനസ്സോടെ വരവേറ്റു. ക്രിസ്മസ് കാലത്ത് വഴിയോരങ്ങളും വീടുകളും വിപണികളുമെല്ലാം ക്രിസ്മസ് കാഴ്ചകള്‍ക്കൊണ്ട് വര്‍ണ്ണ വിസ്മയങ്ങളൊരുക്കി. ക്രിസ്മസ് കാഴ്ചകള്‍ക്കൊണ്ട് സൈബര്‍ ഇടങ്ങള്‍ പോലും സമ്പന്നമായി.

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു ക്രിസ്മസ് കരോള്‍ ഗാനം. പിയാനോയില്‍ നിന്നും ഉയരുന്ന ഈ കരോള്‍ ഗാനം ആസ്വാദകരുടെ മനം നിറയ്ക്കുന്നു. എന്നാല്‍ വിരലുകള്‍ക്കൊണ്ടല്ല മറിച്ച് ടെന്നീസ് ബോളുകള്‍ക്കൊണ്ടാണ് പിയാനോ വായിക്കുന്നത്. ഇതുതന്നെയാണ് ഈ വീഡിയോയുടെ പ്രധാന ആകര്‍ഷണവും.

Read more: ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം ‘മോമോ ഇന്‍ ദുബായ്’; പുതിയ ചിത്രവുമായി സക്കരിയ മുഹമ്മദ്

പിയാനോയുടെ കീകളിലേയ്ക്ക് ടെന്നീസ് ബോളുകള്‍ പതിപ്പിക്കുകയാണ് യുവാവ്. വേഗത കുറച്ചും അതി വേഗതയിലുമെല്ലാം ഇത്തരത്തില്‍ ബോളുകള്‍ പതിപ്പിക്കുന്നു. അതും താളം ചോരാതെ. പിയാനോയില്‍ നിന്നും സംഗീതം ഉയരുമ്പോള്‍ ആരും അതിശയിച്ചുപോകും. എന്തായാലും വൈറലായിരിക്കുകയാണ് ഈ കരോള്‍ ഗാനം.

Story highlights: Man Plays Christmas Carol on Keyboard While Juggling Tennis Balls